ഡല്‍ഹി: മാനേജ്മെന്റ് ക്വാട്ടയില്‍ ഉള്ള സീറ്റുകളില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്കല്ലേ അധികാരമെന്ന് സുപ്രീം കോടതി. മലബാര്‍ മെഡിക്കല്‍ കോളേജിലെ
പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. ഹര്‍ജിയില്‍ ഇന്നും വാദം തുടരും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നത് മാത്രമാണോ സര്‍ക്കാരിന്റെ കേസെന്നും കോടതി ആരാഞ്ഞു.
എന്നാല്‍ സ്പോട്ട് അഡ്മിഷന് നടത്തി തോന്നിയത് പോലെ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമേ ഇല്ലെന്ന് പ്രവേശന മേല്‍നോട്ടസമിതി അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നടത്താന്‍ ആര്‍ക്കും കോടതി അനുമതി നല്‍കരുതെന്നും പ്രവേശന മേല്‍നോട്ടസമിതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതി വാദങ്ങളെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചേക്കും. ഇന്നാണ് സര്‍ക്കാര്‍ വാദം.