വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

0
34

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍. നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ സന്തോഷ്, ജിതിന്‍, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ, ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് പൊലീസ് ഓഫീസര്‍മാര്‍ക്ക് കൈമാറുക മാത്രമാണ് അവര്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.

ഒരിക്കല്‍കൂടി പേസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുക്കണമെന്ന് അന്വേഷണസംഘം പറഞ്ഞതിന് പിന്നാലെയാണ് പെലീസുകാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീജിത്തിന് വയറ്റില്‍ മുറിവുണ്ടായത് ഏത് സമയത്താണെന്ന് ഉറപ്പുവരുത്താനാണിത്. ആക്രമണം നടക്കുന്ന സമയത്തുണ്ടായ മുറിവാണോ ഇതെന്നതില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.