വിചാരണ നീളുന്നതിനെതിരെ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയിലേക്ക്

0
35

ബെംഗളൂരു: പിഡിപി നേതാവ് അബ്ദുനാസര്‍ മഅദനി സുപ്രീം കോടതിയിലേക്ക്. വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെയാണ് മഅദനി സുപ്രീം കോടതിയെ സമീപിക്കുന്നത്.

മഅദനിയെ തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാകും സുപ്രീ കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.മഅദനി കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജീവിതം ദുസ്സഹമാക്കാന്‍ കേസ് നീട്ടി കൊണ്ട് പോകുന്നതെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന ഉപാധിയില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മഅദനി. 2008-ല്‍ ബെംഗളൂരുവില്‍ നടന്ന സ്ഫോടന പരമ്പര കേസില്‍ 31-ാം പ്രതിയാണ് മഅദനി.