‘സൗണ്ട് ഡിസൈനറിന്റെയും റെക്കോര്‍ഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടിരിക്കുന്നു’: റസൂല്‍ പൂക്കുട്ടി

0
44

ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കെതിരെ വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി. ശബ്ദലേഖനത്തിനുള്ള പുരസ്‌കാരം നല്‍കിയത് അനര്‍ഹനായ വ്യക്തിക്കാണെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ തൊട്ടിട്ടില്ലാത്ത ആള്‍ക്കാണ് ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജൂറിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പൂക്കുട്ടി പറഞ്ഞു.

സൗണ്ട് ഡിസൈനറിന്റെയും റെക്കോര്‍ഡിസ്റ്റിന്റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടിരിക്കുകയാണെന്നും റസൂല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇത്തവണ മികച്ച ഓഡിയോഗ്രാഫറായി തെരഞ്ഞെടുത്തിരിക്കുന്നത് മല്ലിക ദാസിനെയാണ്. അസാമീസ് ചിത്രം റോക്ക്സ്റ്റാറിലെ സൗണ്ട് മിക്സിങ് ആണ് മല്ലികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയിരിക്കുന്നത്.