ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന കമ്മാരസംഭവം ഇന്ന് തിയേറ്ററിലെത്തുന്നതിനിടയില് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്.
കമ്മാരസംഭവം തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ സിനിമയാണെന്ന് പറയുന്ന ദിലീപ് കേരളത്തിലെ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും പറയുന്നു.എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും,തിര്‍ക്കഥാകൃത്തിനോടും,നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്ത്തിയീട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ദിലീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,
ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട് ചേര്‍ത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകര്‍ക്കും,എന്റെ ചങ്കായ ആരാധര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം,
“കമ്മാര സംഭവം” ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്!!
എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും,തിര്‍ക്കഥാകൃത്തിനോടും,നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്ത്തിയീട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,
നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കെെയടികളോടെ സ്വീകരിക്കുമ്ബോഴാണു അതിനുപൂര്ണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും,പ്രാര്‍ത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ,
“കമ്മാരനെ”ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
എല്ലാവര്ക്കും
മലയാള പുതുവര്‍ഷാശംസകള്‍.