ട്രെ​യി​ന്‍​യാ​ത്ര​ക്ക്​​ റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കാന്‍ പുതിയ ആപ്പ് എത്തി

0
89

ട്രെ​യി​ന്‍​യാ​ത്ര​ക്ക്​​ റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കാ​നു​ള്ള മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എത്തുന്നു. ശ​നി​യാ​ഴ്​​ച​മു​ത​ല്‍ ​കേര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​കീ​ഴി​ലെ 18 തി​ര​ഞ്ഞെ​ടു​ത്ത സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ആ​ദ്യം സേ​വ​നം ല​ഭി​ക്കു​ക.

ക​ന്യാ​കു​മാ​രി, കു​ഴി​ത്തു​റ, നാ​ഗ​ര്‍​കോ​വി​ല്‍ ജ​ങ്​​ഷ​ന്‍, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, കൊ​ച്ചു​വേ​ളി, വ​ര്‍​ക്ക​ല, കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, ഗു​രു​വാ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ആ​പ്​ പ്ര​വ​ര്‍​ത്തി​ക്കു​ക. കൂ​ടു​ത​ല്‍ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ വൈ​കാ​തെ സേ​വ​നം വ്യാ​പി​പ്പി​ക്കും.

അ​ണ്‍റി​സ​ര്‍വ്ഡ് ടി​ക്ക​റ്റി​ങ് സി​സ്​​റ്റം (യു.​ടി.​എ​സ് ഓ​ണ്‍ മൊ​ബൈ​ല്‍) എ​ന്നാ​ണ് ആ​പ്പി​​ന്‍റെ പേ​ര്. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​ര്‍, ആ​പ്പി​ള്‍ സ്​​റ്റോ​ര്‍, വി​ന്‍​ഡോ​സ്​ എ​ന്നി​വ​യി​ല്‍​നി​ന്ന്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാം. റെ​യി​ല്‍വേ​യു​ടെ ആ​ര്‍ വാ​ല​റ്റി​ലേ​ക്ക്​ നെ​റ്റ്ബാ​ങ്കി​ങ്ങി​ലൂ​ടെ​യും ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചും പ​ണം നി​റ​ക്കാം.

പേ​പ്പ​ര്‍ ര​ഹി​ത ടി​ക്ക​റ്റ്​ എ​ന്ന​താ​ണ്​ യു.​ടി.​എ​സി​​ന്‍റെ സ​വി​ശേ​ഷ​ത. യാ​ത്രാ​ടി​ക്ക​റ്റ്, സീ​സ​ണ്‍ ടി​ക്ക​റ്റ്, പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ്​ എ​ന്നി​വ കൗണ്ടറുകളിലെ ക്യൂ​വി​ല്‍ നി​ല്‍​ക്കാ​തെ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ്വ​ന്ത​മാ​ക്കാം. ടി​ക്ക​റ്റിന്‍റെ രൂ​പം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭ്യ​മാ​കും.

ടി​ക്ക​റ്റ്​ പ​രി​ശോ​ധ​ക​നെ​ത്തുമ്പോ​ള്‍​ ഇ​ത്​ കാ​ട്ടി​യാ​ല്‍ മ​തി​യാ​കും. യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബാ​ണ്​ ​പേ​പ്പ​ര്‍​ര​ഹി​ത ടി​ക്ക​റ്റ്​ ല​ഭി​ക്കു​ക. ഇൗ ​ടി​ക്ക​റ്റ് മ​റ്റ്​ ഫോ​ണു​ക​ളി​ലേ​ക്ക്​ കൈ​മാ​റ്റം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. ഒ​രു​ത​വ​ണ നാ​ലു​പേ​ര്‍ക്കു​വ​രെ ടി​ക്ക​റ്റ്​ ബു​ക്ക് ചെ​യ്യാം. സ്​​റ്റേ​ഷ​ന​ക​ത്തും ട്രെ​യി​നു​ക​ളി​ലും ആ​പ് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ജി​യോ ഫെ​ന്‍​സി​ങ് എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ ദൂ​ര​പ​രി​ധി നി​ര്‍​ണ​യി​ക്കു​ന്ന​ത്. സ്​​റ്റേ​ഷ​​ന്​ 25 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ആ​പ് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. എ​ന്നാ​ല്‍, പു​റ​ത്ത്​ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​വും.
മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​പ് വ​ഴി​യോ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യോ (www.utsonmobile.indianrail.gov.in) ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ഇ​ത്​ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ നാ​ല​ക്ക മൊ​ബൈ​ല്‍ പി​ന്‍ ന​മ്ബ​ര്‍ ല​ഭി​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ച്‌​ ലോ​ഗ് ഇ​ന്‍ ചെ​യ്യാം.ര​ജി​സ്ട്രേ​ഷ​ന്‍ ക​ഴി​യുമ്പോ​ള്‍ ആ​പ്പി​ല്‍ ആ​ര്‍ വാ​ല​റ്റ് നി​ല​വി​ല്‍​വ​രും. ഇ​തി​ല്‍ പ​ണം നി​റ​ക്ക​ണം. ലോ​ഗി​ന്‍ ഐ​ഡി​യാ​യി മൊ​ബൈ​ല്‍ ന​മ്ബ​റും പാ​സ്‌​വേ​ഡാ​യി നേ​ര​ത്തേ ല​ഭി​ച്ച നാ​ല​ക്ക പി​ന്‍ ന​മ്ബ​റും ന​ല്‍​ക​ണം. ഫോ​ണി​​െന്‍റ ചാ​ര്‍​ജ് തീ​രു​ക​യോ സ്വി​ച്ച്‌ ഓ​ഫ് ആ​കു​ക​യോ ചെ​യ്താ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ യാ​ത്ര​ക്കാ​ര​ന്‍ ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധ​ക​ന്​ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും.