പാര്‍വതിക്കും ടേക് ഓഫിനും പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചു; ജൂറി ചെയര്‍മാനെതിരെ വിനോദ് മങ്കര

0
54

പാലക്കാട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെതിരെ ജൂറി അംഗം വിനോദ് മങ്കര. മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക് ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്ന് വിനോദ് മങ്കര പറയുന്നു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവസാനം വരെ പാര്‍വതിക്കും ടേക്ക്ഓഫിനും അനുകൂലമായാണ് എല്ലാവരും സംസാരിച്ചതെന്നും എന്തുകൊണ്ടാണ് മാറിപ്പോയതെന്ന് വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നു. എവിടേയും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. തന്റെ ആദ്യ ചിത്രത്തിന്റെ നായികയായതു കൊണ്ടാണോ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന് അറിയില്ലെന്നും വിനോദ് മങ്കര പറഞ്ഞു.