സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി

0
68


ഡമാസ്‌കസ്: സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുടെ സൈനിക നടപടിയെ പിന്തുണച്ചിട്ടുണ്ട്. സിറിയയുടെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് അമേരിക്കയുടെ ആക്രമണം.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ചു. ദമാസ്‌കസിനു സമീപം ഡൗമയില്‍ സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. രാസായുധ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു.

സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെയാണ് കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തില്‍ റഷ്യ പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമര്‍ശിച്ചു.