ആര്‍സിസിയില്‍ ചികിത്സക്കിടെ മരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധയുളള രക്തം നല്‍കിയിരുന്നതായി സ്ഥിരീകരണം

0
31

തിരുവനന്തപുരം: ആര്‍സിസിയില്‍ രക്താര്‍ബുദ ചികില്‍സയ്ക്കിടെ രക്തം സ്വീകരിച്ച ഒന്‍പതു വയസ്സുകാരി മരിക്കാനിടയായ സംഭവത്തില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധയുളള രക്തം നല്‍കിയിരുന്നതായി സ്ഥിരീകരണം. കുട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധിച്ചിരുന്നതായി എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് കണ്ടെത്തിയത്. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് എച്ച്‌ഐവി തിരിച്ചറിയാതിരുന്നത്. രക്തം സ്വീകരിച്ച ഒന്‍പതു വയസ്സുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കാ​ന്‍​സ​ര്‍ ബാ​ധ​യെ തു​ട​ര്‍​ന്ന് 13 മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുട്ടിയെ ആര്‍സിസിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയതു വന്‍ വിവാദത്തിനു വഴിതെളിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞമാസം ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. അതേസമയം, ചികിത്സ പിഴവാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് പിതാവ് ആവര്‍ത്തിച്ചു.