കേരളമെന്ന കോണക കീറിലെ കിളിത്തട്ടുകളിക്ക് നില്‍ക്കാതെ കമ്മാരസംഭവം ഹിന്ദിയിലോ അതിനായില്ലെങ്കില്‍ തമിഴിലോ ചേയ്യേണ്ടതായിരുന്നു

0
104


ദിലീപ് ചിത്രം കമ്മാരസംഭവത്തെ പ്രശംസിച്ച് സംവിധായകന്‍ പത്മരാജന്‍റെ മകനും എഴുത്തുകാരനുമായ അനന്ത പത്മനാഭന്‍.

രണ്ടു കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒരര മണിക്കൂർ ഒഴിവാക്കാമായിരുന്നു . പിന്നെ സിദ്ധാർത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അർധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു .ഈ ചിത്രം വരും കാലം ചർച്ച ചെയ്യും. .

കമ്മാരസംഭവം ഹിന്ദിയിലോ അതിനായില്ലെങ്കില്‍ തമിഴിലോ ചേയ്യേണ്ടതായിരുന്നുവെന്നും കേരളമെന്ന കോണക കീറിലെ കിളിത്തട്ടുകളിക്ക് നില്‍ക്കരുതായിരുന്നുവെന്നും തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ബ്രാന്‍ഡ് ചെയ്തു നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനന്ത പത്മനാഭന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ആദ്യമേ പറയട്ടെ , ഈ ചിത്രം എന്നെ ആകര്ഷിച്ചതിനു പിന്നിൽ അതിലെ കഥാകാരനുമായുള്ള സൗഹൃദം ഒട്ടുമേ സ്വാധീനിച്ചിട്ടില്ല. ഇഷ്ടമില്ലാത്തതിനെ മുഖത്തു നോക്കി വിമർശിക്കാനുള്ള ഒരു ആർജവം കാണിച്ചിട്ടുള്ളത് കൊണ്ട് കൂടിയാവാം ഞങ്ങൾ അടുപ്പക്കാരായി തുടരുന്നത്. മാത്യു അർണോൾഡ് പറഞ്ഞിട്ടുള്ള , PERSONAL PREJUDICE എന്റെ അഭിപ്രായത്തിൽ വരാതെ ഞാൻ ശ്രദ്ധിക്കാറുണ്ട് . ഏതെങ്കിലും ഒരു മുരളി ഗോപി ചിത്രത്തെ പറ്റിയുള്ള ആദ്യ പൊതുമധ്യ അഭിപ്രായവെളിപ്പെടുത്താൽ / FB POST ഉം ആണിത്.

കമ്മാരസംഭവം പോലൊരു ദൃശ്യാഖ്യാനം മലയാളത്തിൽ ഇതാദ്യം ആണ്. 1995 ലെ IFFK ൽ പ്രദർശിപ്പിച്ച THE UNDERGROUND ( EMIL KUSTURICA) എന്നിൽ ഏല്പിച്ച സുഖമുള്ള വെള്ളിടിക്ക് സമാനമാണ് ഇതിന്റെ IMPACT. ഇത് ചരിത്രത്തിന് നേരെ മാത്രമല്ല. രാഷ്ട്രീയ പാർട്ടികളുടെ പഞ്ചാംഗ / തലക്കുറി നിർമാണങ്ങൾക്കു പിന്നിലെ കൂർമ്മ ബുദ്ധികൾക്കും, അഭിനവ പടനായകനിർമാണങ്ങൾക്കും , ഇന്ത്യൻ BIOPIC കളിലെ പൊള്ളവീര്യങ്ങൾക്കു നേരെയുമുള്ള ആക്ഷേപ ചിരിയാണ് . കഥപറച്ചിലിലെ BRILLIANCE നെ പറ്റി പറയും മുൻപേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തിൽ ആക്കി കാട്ടിയ സംവിധാന മിടുക്കിനെ പുകഴ്ത്തണം . ഇതിനായി കോടികൾ ചിലവഴിച്ചു യാഥാർഥ്യമാക്കിയ നിർമാതാവിനെ വന്ദിക്കണം . ഏതു രാഷ്ട്ര നിർമാണങ്ങൾക്കു പിന്നിലും തമ്സ്കരിക്കപ്പെടുന്ന REAL HEROES ന്റെ ജീവത്യാഗങ്ങൾക്കും , ഏതു പഴുതിലൂടെയും കെട്ടി ഉയർത്തപ്പെടുന്ന നായകബിംബങ്ങൾക്കും നേരെയുള്ള. കൺ നിറഞ്ഞ മുഖം കോട്ടി ചിരിയാണ് ഇത് .

രണ്ടു കാര്യങ്ങളിൽ കുറെ കൂടി ശ്രദ്ധ ചെലുത്താം ആയിരുന്നു. ഒന്ന് ഒന്നാം പാതിയിലെ ആഖ്യാനം ഒന്ന് കൂടി കാച്ചികുറുക്കി ഒരര മണിക്കൂർ ഒഴിവാക്കാമായിരുന്നു . പിന്നെ സിദ്ധാർത്ഥിന് പകരം ടോവിനോയോ , സ്വാതന്ത്ര്യം അർധരാത്രിയിലെ നായകനോ ഒക്കെ ആകാം ആയിരുന്നു
.ഈ ചിത്രം വരും കാലം ചർച്ച ചെയ്യും . ഒരു കാര്യം കൂടി എന്റെ സുഹൃത്തുക്കൾ ആയ സംവിധായകനോടും എഴുത്തുകാരനോടും പറയാൻ തോന്നുന്നു . നിങ്ങൾ ഈ ചിത്രം ചെയ്യേണ്ടി ഇരുന്നത് ഹിന്ദിയിലോ കുറഞ്ഞ പക്ഷം തമിഴിൽ എങ്കിലുമോ ആയിരുന്നു . ഇവിടെ ഈ കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നിൽക്കരുതായിരുന്നു .BRAND ചെയ്തു പണ്ടാരമടക്കി നിർവൃതി കൊള്ളുന്ന
ഉത്പതിഷ്ണുക്കൾ ഇതൊന്നും അർഹിക്കുന്നില്ല .
PROUD OF YOU DEARS!