കോട്ടയം കുര്‍ബാനയിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്

0
174

തെന്നിന്ത്യന്‍ താരറാണി നയന്‍താര ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് എത്തുന്നു. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും ചെയ്ത് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാന എന്ന ചിത്രത്തിലാണ് ശക്തമായ സ്ത്രീകഥാപാത്രമായി നയന്‍സ് എത്തുക.

പുതിയനിയമം എന്ന മമ്മൂട്ടി ചിത്രത്തിലാണ് നയന്‍താര മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. ചാര്‍ളി, മുന്നറിയിപ്പ്, ലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്നു എന്നതും ചിത്ത്രതിന്റെ മാറ്റ് കൂട്ടുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്.

കോട്ടയം കുര്‍ബാന പൂര്‍ണമായും സ്ത്രീകേന്ദ്രീകൃതമായ ചിത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അടുത്ത കാലത്തായി വളരെ സെലക്ടീവായി മാത്രം ചിത്രം തെരഞ്ഞെടുക്കുന്ന നയന്‍താര കോട്ടയം കുര്‍ബാനയക്ക് സമ്മതം മൂളിയതും കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണെന്നാണ് ലഭിക്കുന്ന വിവരം.