സര്‍ക്കാര്‍ ഉറപ്പു പാലിച്ചില്ല; മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം

0
41

മുംബൈ: ബിജെപി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഫെബ്രുവരിയില്‍ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് പ്രതിഷേധത്തിന് ശേഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ (എഐകെഎസ്) ജനറല്‍ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.

ജൂണ്‍ ഒന്നിന് തുടങ്ങുന്ന മാര്‍ച്ചില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും പങ്കെടുക്കും. സമരത്തിന് മുന്നോടിയായി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തും. 24 ജില്ലകളില്‍ നിന്നുള്ള 20 ലക്ഷത്തോളം കര്‍ഷകരുടെ ഒപ്പ് ശേഖരിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നാസിക്കില്‍ നിന്ന് ആരംഭിച്ച ലോംങ് മാര്‍ച്ചില്‍ 20,000 ലേറെ കര്‍ഷകരാണ് പങ്കെടുത്തത്.