ഹരിയാനയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അഴുക്കുചാലില്‍ തള്ളിയ നിലയില്‍

0
27

റോത്തക്: രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനു കാരണമായ കത്വ കേസിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാനയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തിലുള്ള അഴുക്കുചാലില്‍ ചാക്കില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ചാക്കിനുള്ളില്‍ നിന്ന് ഒമ്പതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അഴുക്കുചാലില്‍ ചാക്കുകെട്ട് ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.