കേരളത്തില്‍ നോട്ടുക്ഷാമമില്ല: എസ്.ബി.ഐ

0
39

കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് എസ്.ബി.ഐ. മറ്റ് സംസ്ഥാനങ്ങളിലുയര്‍ന്നതുപോലുള്ള പരാതി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എസ്.ബി.ഐ. അറിയിച്ചു.

വിഷുവിനോടനുബന്ധിച്ച്‌ കൂടുതല്‍ പണം പിന്‍വലിച്ചതിനാല്‍ പൊതുവേ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് ക്ഷാമമുണ്ട്. ചിലയിടങ്ങളില്‍ നൂറുരൂപ നോട്ടിനും ക്ഷാമമുണ്ട്. സംസ്ഥാനത്തെ 147 നോട്ടുകലവറകളിലും (കറന്‍സി ചെസ്റ്റ്) ആവശ്യത്തിന് നോട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം കൂടുതല്‍ 500 രൂപ നോട്ടുകള്‍ സംസ്ഥാനത്ത് എത്തും.

രാത്രിയില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനുള്ള ആലോചനയിലാണ് ചില ബാങ്കുകളെന്ന് അറിയുന്നു. രാത്രിയില്‍ ചുരുക്കം ഇടപാടുകള്‍മാത്രമേ ഭൂരിഭാഗം എ.ടി.എമ്മുകളിലും നടക്കാറുള്ളൂ. രാത്രിയില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് ലാഭകരമല്ലാത്തതിനാല്‍ ഇടപാടുകള്‍കുറഞ്ഞ സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനുള്ള കാരണമായി പറയുന്നത്.