യേശുദാസ് ആലപിച്ച ‘പഞ്ചവര്‍ണതത്ത’യിലെ ‘പോകയായ് ദൂരെ ദൂരെ’ എന്ന ഗാനം പുറത്തിറങ്ങി

0
102


എം ജയചന്ദ്രന്‍ ഈണമിട്ട് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ച പഞ്ചവര്‍ണതത്തയിലെ പോകയായ് ദൂരെ ദൂരെ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്‍റെ ക്ലൈമാക്സിനു തൊട്ട് മുമ്പുള്ള ഗാനമാണിത്.

ജയറാമും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായികയായി എത്തുന്നത്. സമൂഹത്തിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലും തുടര്‍ന്ന് രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസാവഹമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും വികസിപ്പിച്ചിരിക്കുന്നത്.

ജനാര്‍ദ്ദനന്‍, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, അശോകന്‍, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലാജി, ചാലി പാലാ, നന്ദനുണ്ണി, സാജന്‍ പള്ളുരുത്തി, സീമാ ജി. നായര്‍, മഞ്ജു മറിമായം, കനകലത തുടങ്ങിയവര്‍ പ്രധാന താരങ്ങളാകുന്നു.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പഞ്ചവര്‍ണ്ണ തത്ത തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.