രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

0
44

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. 161 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും വിജയത്തില്‍ നിന്ന് കൊല്‍ക്കത്തയെ പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാനായില്ല. 48 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയും, 42 റണ്‍സ് നേടി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തികും, 35 റണ്‍സ് വീതം നേടിയ റാണയും, സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയിരുന്നു. 43 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഷോര്‍ട്ട് ആണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ 19 പന്തില്‍ 36 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാന്റെ വിജയശില്‍പിയായ സഞ്ജുവിന് എട്ട് പന്തില്‍ ഏഴ് റണ്‍സെടുക്കാനെ സാധിച്ചുള്ളു.

സീസണിലെ മൂന്നാം വിജയത്തോടെ ഹൈദരാബാദിനെ പിന്നിലാക്കി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.