സംസ്കൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 28 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി/ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് രണ്ടിനകം അതത് വകുപ്പുമേധാവികള്‍, കോഴ്സുകള്‍ നടത്തുന്ന പ്രാദേശികകേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണം. കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമാണ് കോഴ്സുകള്‍ നടത്തുക.
മേയില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കാലടി മുഖ്യകേന്ദ്രത്തെക്കൂടാതെ തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, തൃശൂര്‍, തിരൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍ പ്രാദേശികകേന്ദ്രങ്ങളിലും എംഎ പ്രവേശന പരീക്ഷാകേന്ദ്രം ഉണ്ടാകും.
കാലടി, തുറവൂര്‍, തിരൂര്‍, പയ്യൂര്‍ എന്നിവിടങ്ങളിലാണ് എംഎസ്ഡബ്ല്യു പ്രവേശനപരീക്ഷാകേന്ദ്രങ്ങള്. കാലടി മുഖ്യകേന്ദ്രത്തില്‍ മാത്രമേ എംപിഎഡ്/എംഎസ്സി/എംഎഫ്എ കോഴ്സുകളുടെ പ്രവേശനപരീക്ഷയുള്ളൂ.
എംഎ 100/ രൂപയും (എസ്സി, എസ്ടി 25 രൂപ), എംഎസ്സി 110 രൂപയും (എസ്സി, എസ്ടി 25 രൂപ), എംഎസ്ഡബ്ല്യു, എംഎഫ്എ എന്നിവയ്ക്ക് 250 രൂപയും (എസ്സി, എസ്ടി 50 രൂപ), എംപിഎഡ് 500 രൂപയുമാണ് (എസ്സി, എസ്ടി 100 രൂപ) പ്രവേശനപരീക്ഷ ഫീസ്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളില്‍നിന്നുള്ള ചെലാന്വഴിയോ, യൂണിയന് ബാങ്ക് കാലടി ബ്രാഞ്ചില്‍ പേയബിള്‍ ആയ ദി ഫിനാന്‍സ് ഓഫീസര്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റ് എന്ന പേരിലെടുത്ത ഡിഡിവഴിയോ പ്രവേശനഫീസ് അടയ്ക്കാം.
അപേക്ഷകര്‍ ഡിഡിയുടെ മറുവശത്ത് പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തണം. വിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും ഓലൈനില്‍ അപേക്ഷിക്കുതിനും www.ssus.ac.in, www.ssuosnline.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.