കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിൽ പ്രതിഷേധ പരിപാടികൾക്ക് നിരോധനം. കത്വവയിൽ എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16നു നടന്ന അപ്രഖ്യാപിത ഹർത്താലിനിടെ മിഠായി തെരുവിൽ അക്രമം നടന്നിരുന്നു.
എസ്കെ പൊറ്റെക്കാട്ട് സ്ക്വയറിൽ മാർച്ച്, പൊതുയോഗങ്ങൾ, പ്രതിഷേധയോഗങ്ങൾ, ധർണ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ് നിരോധനം. പ്രദേശത്ത് കൊടിതോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ എന്നിവ സ്ഥാപിക്കരുതെന്നും കളക്ടർ ഉത്തരവിട്ടു.