സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദ്ദേശം

0
42

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദ്ദേശം. സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയത് ക്രമസമാധാന പ്രതിസന്ധി സൃഷ്ടിക്കാന്‍ നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം. വ്യാജ ഹര്‍ത്താലും ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും വടക്കന്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഐജി ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുമായി ഡിജിപി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. വരാപ്പുഴ കസ്റ്റഡി മരണം ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തുണ്ടായ ക്രമാസമാധന പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലതിത്താണ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നത്.