ഡല്‍ഹിയില്‍ റോഹിങ്ക്യന്‍ ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് ബിജെപി യുവനേതാവ്

0
32

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് സമ്മതിച്ച ബിജെപി യുവനേതാവിന്റെ ട്വീറ്റ്.

ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കൃത്യം തങ്ങള്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു. എന്നായിരുന്നു ട്വീറ്റ്.