നരോദ പാട്യ കൂട്ടക്കൊലക്കേസ്: ബിജെപി മുന്‍ മന്ത്രി മായാ കൊഡ്‌നാനിയെ കുറ്റവിമുക്തയാക്കി

0
33

ഗുജറാത്ത്: നരോദ പാട്യ കൂട്ടക്കൊല കേസില്‍ മുന്‍ ബിജെപി മന്ത്രി മായാ കൊഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കി. കേസിലെ മറ്റൊരു പ്രതി ബാബു ബജ്രംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷ കോടതി ശരിവച്ചു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 97 പേര്‍ കൊല്ലപ്പെട്ട സംഭവമാണു നരോദ പാട്യ കേസ്.

2012 ഓഗസ്റ്റില്‍ കോദ്നാനിക്കു ജീവപര്യന്തം ഉള്‍പ്പെടെ 32 പേര്‍ക്കാണു പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി 29 പേരെ വിട്ടയച്ചു. കോദ്‌നാനിക്കു നേരത്തേ 28 വര്‍ഷത്തെ തടവാണു വിധിക്കപ്പെട്ടതെങ്കിലും രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2014 ജൂലൈയില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി.