വരാപ്പുഴ കേസ് അട്ടിമറിക്കാന്‍ അറസ്റ്റിലായ പൊലീസുകാര്‍ ശ്രമിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം

0
29

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടക്കേസില്‍ കേസ് അട്ടിമറിക്കാന്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ശ്രമിച്ചെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെ സ്വന്തം മുഖം വെളിപ്പെടുത്തി പൊലീസുകാര്‍ വീഡിയോ പുറത്തുവിട്ടത് ഇതിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം വാദിക്കുന്നു. ഇവരുടെ മുഖം മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിക്കില്ല എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ സംഘം.

തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാല്‍ അറസ്റ്റിലായ പൊലീസുകാരുടെ മുഖം കാണിക്കില്ലെന്നായിരുന്നു അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പറഞ്ഞതുപോലെ തന്നെ പ്രതികളായ പൊലീസുകാരെ കോടതിയില്‍ ഹാജരാക്കാന്‍ പുറത്തിറക്കിയതു മുഖം മൂടി, വാഹനത്തിന്റെ ഷട്ടറുകളിട്ട് കാഴ്ച പൂര്‍ണമായും മറച്ച. ഈ രീതിയിലായിരുന്നു. എന്നാല്‍ സ്വയം അറസ്റ്റിലായ പൊലീസുകാര്‍ സ്വയം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, കേസിനെ ഈ സ്ഥിതിയില്‍ എത്തിക്കാനായി പ്രതികള്‍ ബോധപൂര്‍വം പുറത്തുവിട്ടതാണു വിഡിയോ എന്നും ഇതേകാര്യം കാണിച്ചു പൊലീസ് ഉന്നതതലങ്ങളിലേക്കും കോടതിയിലേക്കും റിപ്പോര്‍ട്ട് കൊടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.