കുവൈത്ത് എയര്‍വെയ്‌സും ബോയിങും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു

0
36

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്സും ബോയിങ്ങും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചു. ഇരുവിഭാഗത്തിനും നേട്ടമുണ്ടാകും വിധമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കുവൈത്ത് എയര്‍വെയ്‌സ് കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസിമും ബോയിങ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാര്‍ക് അലെനുമാണ് കരാര്‍ ഒപ്പുവച്ചത്. കുവൈത്ത് എയര്‍വെയ്‌സ്, ഓസ്‌ട്രേലിയന്‍ കോളജ് ഓഫ് കുവൈത്ത്, കുവൈത്ത് ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ബോയിങ് പ്രവര്‍ത്തിക്കും. കുവൈത്ത് വിഷന്‍-2035 യാഥാര്‍ഥ്യമാക്കുന്നതിന് സഹായകമാകുന്ന പദ്ധതികളാകും വ്യോമയാന രംഗത്തെ നിക്ഷേപങ്ങളിലൂടെ നടപ്പാക്കുക.

ബോയിങ്ങില്‍ നിന്ന് 10 വിമാനം വാങ്ങാന്‍ കുവൈത്ത് എയര്‍വെയ്‌സ് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലെ യുഎസ് സ്ഥാനപതി ലോറന്‍സ് സില്‍വര്‍മാന്‍, ബോയിങ് മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക-തുര്‍ക്കി മേധാവി ബര്‍ണി ഡണ്‍ എന്നിവരും സന്നിഹിതരായിരുന്നു. അതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് ബോയിങ് മിഡില്‍ ഈസ്റ്റ് മേധാവി ബര്‍ണിഡണിനെ സെയ്ഫ് കൊട്ടാരത്തില്‍ സ്വീകരിച്ചു.