22ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

0
113

ഹൈദരാബാദ്: സിപിഐമ്മിന്റെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ചൈനയിലും അമേരിക്കയിലും വരെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യമര്‍പ്പിച്ചത്. പാര്‍ട്ടിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്നു.

ലോക സാഹചര്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സിപിഐഎം നല്‍കുന്ന ഐക്യദാര്‍ഢ്യത്തെ പ്രശംസിച്ച് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. സിപിഐഎമ്മുമായുള്ള ബന്ധം ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തമാകാന്‍ സഹായിച്ചിട്ടുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടി. സമാധാനപരവും പുരോഗമനാത്മകവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സിപിഐഎമ്മിന് കഴിയുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്നാം സന്ദേശത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിയ്ക്കും തുല്യതയ്ക്കും വേണ്ടി തൊഴിലാളിവര്‍ഗത്തെയും അടിച്ചമര്‍ത്തപ്പെടുന്ന മറ്റു ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) പുകഴ്ത്തി. വിവിധ രാജ്യങ്ങളുടെ ആശംസകള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ലഭിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്നാം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബ, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, അറബ് ലെഫ്റ്റ് ഫോറം, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബെല്‍ജിയം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബൊഹിമിയ ആന്‍ഡ് മൊറിവിയ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രസീല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കാനഡ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചിലി, എകെഇഎല്‍ ഓഫ് സൈപ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഡെന്‍മാര്‍ക്ക്, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി, ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഡീ ലിങ്കെ ജര്‍മനി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രീസ്, ടുഡെ പാര്‍ട്ടി ഓഫ് ഇറാന്‍, ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അയര്‍ലന്‍ഡ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രയേല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജപ്പാന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍, പലസ്തീനിയന്‍ പീപ്പിള്‍സ് പാര്‍ട്ടി, പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സ്പെയിന്‍, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് പീപ്പിള്‍സ് ഓഫ് സ്പെയിന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക, പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ശ്രീലങ്ക, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കി, കമ്യൂണിസ്റ്റ് പാര്‍ട്ടി യുഎസ്എ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല എന്നീ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്നത്.