അപ്രഖ്യാപിത ഹര്‍ത്താല്‍: ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണമെന്ന്‌ പി.ജയരാജന്‍

0
39

കണ്ണൂര്‍: അപ്രഖ്യാപിത ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍എസ്എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കശ്മീരിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിനു വേണ്ടി സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും അതു മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ് സംഘടനകള്‍ ശ്രമിച്ചതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

അക്രമത്തില്‍ പങ്കെടുത്തവര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിനു പോക്‌സോ നിയമം പ്രയോഗിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും അക്രമത്തിന്റെ ആസൂത്രകരായ ആര്‍എസ്എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെടുമോയെന്നും ജയരാജന്‍ ചോദിച്ചു.