ഓറഞ്ച് ക്യാപ്പിന്റെ താല്‍ക്കാലിക ഉടമ മലയാളി താരം സഞ്ജു സാംസണ്‍

0
39

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് പോരാട്ടം കടുക്കുന്നു. വിരാട് കൊഹ്‌ലിയെ പിന്നിലാക്കി സഞ്ജു സാംസണ്‍ മുന്നേറിയിരിക്കുകയാണ്. വെറും 8 റണ്‍സിനു മാത്രം മുന്നിലായാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ ഉള്ളത്. സഞ്ജു 239 റണ്‍സും വിരാട് കൊഹ്‌ലി 231 റണ്‍സുമാണ് നേടിയിട്ടുള്ളത്. മൂന്നും നാലും സ്ഥാനത്തുള്ള കെയിന്‍ വില്യംസണ്‍(230), ക്രിസ് ഗെയില്‍(229) എന്നിവരും തൊട്ടുപിന്നിലുണ്ട്.

ആദ്യ 5 സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം വെറും 16 റണ്‍സ് മാത്രമാണുള്ളത്. ഇതില്‍ നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയിലിനും അഞ്ചാം സ്ഥാനത്തുള്ള ഋഷഭ് പന്തിനും (223) തൊട്ടുപിന്നിലായുള്ള ലോകേഷ് രാഹുലിനും(213) ഇന്ന് മത്സരമുള്ളതിനാല്‍ ഓറഞ്ച് ക്യാപ്പ് പട്ടിക മാറി മറിയുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നിരുന്നാലും സഞ്ജു സാംസണാണ് ഓറഞ്ച് ക്യാപ്പിന്റെ താല്‍ക്കാലിക ഉടമ.