വില്‍പന ഇല്ല ഹോണ്ട സ്‌കൂട്ടറായ നവി പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്‌

0
91

ഹോണ്ട സ്‌കൂട്ടറായ നവി പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്‌. ആവശ്യക്കാര്‍ ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം. വില്‍പന ഇല്ലാത്തതിന്റെ പശ്ചാത്തലത്തില്‍ നവിയെ കമ്പനി നിശബ്ദമായി പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ‘സ്‌കൂട്ടര്‍ കം ബൈക്ക്’ ക്രോസ് ഓവര്‍ ശ്രേണിയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ മോഡലാണ് ഹോണ്ട നവി.

ഹോണ്ട നവി വിപണിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമായി.2016 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ഹോണ്ട നവി ഇവിടെ എത്തിയത്. മാര്‍ച്ച്‌ മാസം ഒരൊറ്റ നവിയെ പോലും ഹോണ്ട വിറ്റിട്ടില്ല. സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും ഒരു സങ്കരയിനമാണ് നവി. ആഗോള വിപണിയിലുള്ള ഹോണ്ട ഗ്രോം 125 ന് പകരക്കാരനായാണ് നവി എത്തിയത്.

110 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് നവിയുടെ ഒരുക്കം. ആക്ടിവയില്‍ നിന്നുള്ള എഞ്ചിനാണ് നവിയില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. 8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഇന്ധനശേഷി 3.8 ലിറ്ററും അറുപതു കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് നവിയില്‍ ഹോണ്ട നല്‍കിയ വാഗ്ദാനം.

റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്ലാക് എന്നീ അഞ്ചു നിറഭേദങ്ങളാണ് നവിയില്‍. ലളിതമാര്‍ന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും പുറമെയുള്ള ഫ്യൂവല്‍ ഫില്ലര്‍ ക്യാപും നവിയുടെ പ്രത്യേകതയാണ്.