അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

0
54

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിന്റെ  പുതിയ ടീസര്‍ പുറത്തറിങ്ങി. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കാര്‍ത്തികയാണ് നായിക. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ത്രില്ലറാണ്. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്.

ജോയ് മാത്യു, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, കെപിഎസി ലളിത, ഷീല, മുത്തുമണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 42 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. അഴകപ്പന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്‌
ഷമീര്‍ മുഹമ്മദാണ്.