അപ്രഖ്യാപിത ഹര്‍ത്താല്‍: ആസൂത്രണ സംഘത്തില്‍പ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

0
40

മലപ്പുറം: കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മുഖ്യ ആസൂത്രണ സംഘത്തില്‍പ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവിനെയാണ് (19) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങലിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ ബിടെക് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ പഠനകാലത്തു സജീവ എബിവിപി പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ അഞ്ചുപേര്‍ക്കൊപ്പം സൗരവും ‘വോയ്‌സ് ഓഫ് യൂത്ത്’ വാട്‌സാപ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയെന്നാണു പൊലീസ് പറയുന്നത്.

സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം അഞ്ചുപേര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. പിടിയിലായവര്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മഞ്ചേരി പൊലീസ് തിരുവനന്തപുരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലം സ്വദേശിയാണ് മുഖ്യ പ്രതി. മറ്റു നാലുപേരും തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ്.