ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്‌

0
88

തിരുവനന്തപുരം: ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 28നാകും ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നടക്കുക. 31ന് ഫലം അറിയാന്‍ സാധിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സര രംഗത്തുള്ളത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ, കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.