പാക് വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി

0
43

ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ആസിഫിനെ അയോഗ്യനാക്കിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ ആസിഫ് മത്സരിക്കുന്നതിനെ മൂന്നംഗ ബെഞ്ച് വിലക്കിയിട്ടുമുണ്ട്.

2013-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ചുവെച്ചു എന്നാണ് കേസ്. ഇത് സംബന്ധിച്ച് മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ ടെഹ്രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അസിഫ് പ്രതികരിച്ചു. എന്നാല്‍ വിദേശകാര്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.