തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണു സിനിമകളിലും സീരിയലുകളിലും കാണുന്നതെന്നു കമ്മീഷൻ കുറ്റപ്പെടുത്തി. സിനിമകളിലെയും സീരിയലുകളിലെയും ലൈംഗിക പീഡന പ്രദർശനങ്ങൾ യുവാക്കളെവഴിതെറ്റിക്കുന്നതിന് കാരണമായേക്കുമെന്നും
കമ്മീഷന് ആക്ടിംഗ് ചെയര്മാന് ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പ് പ്രേക്ഷകരിൽ ചലനമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കമ്മീഷൻ ഉത്തരവിൽ പറയുന്നു. മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്ന കാര്യം കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു സെൻസർ ബോർഡ് കമ്മീഷനെ അറിയിച്ചു.