അപ്രഖ്യാപിത ഹര്‍ത്താലില്‍ ഹീനമായ ഗൂഢാലോചന ഉണ്ടായെന്ന് പിണറായി

0
31

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ ഹീനമായ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും
ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിലുടെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. ചിലര്‍ അതില്‍ വീണു. വര്‍ഗീയതയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.