ബെല്ലാരിയിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ അമിത് ഷാ റദ്ദാക്കി

0
38

ബെല്ലാരി: റെഡ്ഡി സഹോദരങ്ങളുടെ കേന്ദ്രമായ ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അമിത് ഷാ റദ്ദാക്കി. റെഡ്ഡി സഹോദരങ്ങള്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കും സീറ്റ് നല്‍കിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടെയാണ് അമിത് ഷാ റാലി റദ്ദാക്കിയിരിക്കുന്നത്. ബെല്ലാരിയില്‍ റോഡ് ഷോയും ഭാരവാഹികളുടെ യോഗവുമാണ് അമിത് ഷാ നിശ്ചയിച്ചിരുന്നത്.

റെഡ്ഡി സഹോദരങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമുണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടും ഏഴ് മണ്ഡലങ്ങളില്‍ റെഡ്ഡി കുടുംബത്തില്‍പ്പെട്ടവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.ഇത് പ്രചാരണവിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസ്. 50,000 കോടിയുടെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന റെഡ്ഡി സഹോദരന്‍മാരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയിലെ നിരവധി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, കര്‍ണാടകത്തില്‍ സ്ഥാനാര്‍ത്ഥികളാരൊക്കെയെന്ന ചിത്രം ഇന്ന് വ്യക്തമാകും. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ഇന്നാണ്. സൂക്ഷ്മപരിശോധനയില്‍ 277 പത്രികകള്‍ തളളി.