മായാജാല വിദ്യകളുമായി ഒടിയന്‌ മുൻപ്‌ കൈതോല ചാത്തൻ തീയറ്ററുകളിലേക്ക്

0
63

മായാജാല വിദ്യകളുമായി ഒടിയന്‌ മുൻപ്‌  കൈതോല ചാത്തൻ തീയറ്ററുകളില്‍ എത്തും. ഹൊറർ കോമഡി ഫാന്റസി എന്ന ലേബലില്‍ ഒരുങ്ങുന്ന മലയാള ചിത്രമാണ്. ‘കൈതോലചാത്തൻ’. ചിത്രം പാലക്കാട്‌ ജില്ലയിലെ ഉൾഗ്രാമങ്ങളിലെ കഥയാണ്‌ പറയുന്നത്‌. കൈതോല ചാത്തൻ മെയ്‌ 18നാണ് തീയറ്ററുകളിൽ എത്തുന്നത്.

നവാഗതനായ സുമേഷ് രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കൈതോലചാത്തന്‍’. ചാനൽ അവതാരകനായി പേരെടുത്ത ലെവിൻ സൈമണാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സിനിമയിൽത്തന്നെ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു ‘മൈ ഡിയർ കുട്ടിച്ചാത്തൻ’. എന്നാല്‍ ഇപ്പോള്‍ ചാത്തന്റെ പുതുരൂപങ്ങളും ഭാവങ്ങളുമായി റിലീസിനൊരുങ്ങുകയാണ് ‘കൈതോലച്ചാത്തൻ ‘

കലാഭവന്‍ ഷാജോണ്‍, അമൃത, മാമുക്കോയ, ബിന്ദു പണിക്കര്‍, കിരണ്‍രാജ്, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാജ പി അമ്പാടിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം ജിബു ശിവാനന്ദന്‍. പൊളോറ്റോ ഫിലിംസിന്റെ ബാനറിൽ ശശിധരൻ ചിറയത്താണ് ചിത്രം നിര്‍മിക്കുന്നത്.