മേരി നിമ്മോയുടെ ട്രെയിലര്‍ തരംഗമാകുന്നു

0
43

എട്ടുവയസുകാരന് 23കാരിയോടുള്ള പ്രണയം പ്രമേയമാക്കിയ ചിത്രം മേരി നിമ്മോയുടെ ട്രെയിലര്‍ തരംഗമായി. 2 മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ നേടിയത്.

രാഹുല്‍ ശങ്ക്‌ല്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലി പട്ടിലും കരണ്‍ ദേവുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രം ഇറോസ് നൗവിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഏപ്രില്‍ 27ന് റിലീസ് ചെയ്യും.

ആര്യന്‍ മിശ്ര, അമര്‍ സിങ് പരിഹര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്രിസ്മ സോളോ, മങ്കേഷ് ധക്‌ഡെ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.