പീച്ച് നിറത്തിലുള്ള ലെഹങ്ക ചോളിയില്‍ തിളങ്ങി കരീഷ്മ

0
115

ഏഷ്യന്‍ ഡിസൈനര്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ബോളിവുഡ് നടി കരീഷ്മ കപൂര്‍. ഡല്‍ഹിയിലെ ബികാനീര്‍ ഹൗസില്‍ നടന്ന ത്രിദിന ഫാഷന്‍ ഷോയിലാണ് കരീഷ്മയും റാംപില്‍ ചുവടുവെച്ചത്. എത്നിക് വേഷത്തിലായിരുന്നു കരീഷ്മ. ഇളം പീച്ചില്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ എംബ്രോയ്ഡറിയുള്ള ലെഹങ്ക ചോളിയായിരുന്നു കരീഷ്മയുടെ വേഷം. ആഭരണങ്ങള്‍ക്കും മേക്കപ്പിനും പ്രാധാന്യം നല്‍കിയിരുന്നില്ല. ആഭരണമായി കമ്മല്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്.