ഒമാനില്‍ ഇന്ധന വില വര്‍ധിച്ചു

0
46

മസ്‌കറ്റ്: ഒമാനില്‍ ഇന്ധന വില വര്‍ധിച്ചു. എം95 പെട്രോള്‍ നിരക്ക് 216 ബൈസയില്‍ നിന്നും 222 ബൈസയായി വര്‍ധിച്ചു. എം91 പെട്രോളിന് 212 ബൈസ ഈടാക്കും. കഴിഞ്ഞ മാസം 205 ബൈസയായിരുന്നു പെട്രോള്‍ നിരക്ക്. ഡീസല്‍ വില ലിറ്ററിന് 238 ബൈസയില്‍ നിന്ന് 245 ബൈസയായി ഉയര്‍ന്നു. എണ്ണ പ്രകൃതി വാതക മന്ത്രാലയമാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്.