കേരള എന്‍.ജി.ഒ യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം

0
57

 

അടിമാലി: കേരള എന്‍.ജി.ഒ. യൂണിയന്റെ 55-ാം സംസ്ഥാന സമ്മേളനത്തിന് അടിമാലി ഈസ്റ്റേണ്‍ ന്യൂട്ടണ്‍ പബ്ലിക്ക് സ്‌കൂളില്‍
തുടക്കമായി. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും പ്രതിനിധികളായി എത്തിയ ജീവനക്കാരെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ പങ്കെടുത്തു. സമ്മേളനത്തില്‍ 235 വനിതാ പ്രതിനിധികള്‍ ഉള്‍പ്പെടെ 863 പ്രതിനിധികളാണ് എത്തിയിട്ടുള്ളത്.

രാവിലെ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എ.വി. റീന (കാസര്‍ഗോഡ്), വി. ജനാര്‍ദ്ദനന്‍ (കണ്ണൂര്‍), വി.ജെ. ജോയി (വയനാട്), ഹംസ കണ്ണാട്ടില്‍ (കോഴിക്കോട്), സി.കെ.പ്രവിത (മലപ്പുറം), ടി. സുകു കൃഷ്ണന്‍ (പാലക്കാട്), ടി.എന്‍. സിജുമോന്‍ (തൃശ്ശൂര്‍), എന്‍.ബി. മനോജ് (എറണാകുളം), ജി. ഷിബു (ഇടുക്കി), അല്‍ഫോണ്‍സ ആന്റണി (കോട്ടയം), പി. സജിത് (ആലപ്പുഴ), ശ്രീലത ആര്‍. നായര്‍ (പത്തനംതിട്ട), വി.ആര്‍. അജു (കൊല്ലം), ടി.എസ്. ഷാജി (തിരുവനന്തപുരം നോര്‍ത്ത്), വി.ആര്‍. രഞ്ജിനി (തിരുവനന്തപുരം സൗത്ത്) എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി ടി.സി മാത്തുക്കുട്ടി മറുപടി നല്‍കി. വരവു ചെലവ് കണക്ക് സംസ്ഥാന ട്രഷറര്‍ സി.കെ ദിനേശ് കുമാറും, കേരള സര്‍വ്വീസ് മാസികയുടെ കണക്ക് മാനേജര്‍ എന്‍. കൃഷ്ണപ്രസാദും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കും മറുപടിയ്ക്കും ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു.