ശ്രീനഗര്‍: നിര്‍മല്‍ സിംഗ് രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തില്‍ ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയായി കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ പുന:ക്രമീകരണത്തിന്റെ ഭാഗമായായിരുന്നു നിര്‍മല്‍ സിംഗ് രാജിവെച്ചത്. ശ്രീനഗറിലെ കണ്വെന്ഷന് സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്.
കത്വ ബലാത്സംഗത്തിന് ശേഷം കേസിലെ പ്രതികളെ പിന്തുണച്ചതിനാല്‍ ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരുന്നു. വിവാദം കൊഴുത്തതോടെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരോടും രാജി വയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് രാജി വച്ചത്.
പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ സര്‍ക്കാരില്‍ കൂട്ടുകക്ഷിയാണ് ബിജെപി. കത്വ വിഷയത്തിന് ശേഷം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പിഡിപിയ്ക്കും ബിജെപിയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിച്ചിരുന്ന വ്യക്തിയാണ് നിര്‍മല്‍ സിംഗ്. കത്വ കേസില്‍ ഭൂരിഭാഗം ബിജെപി നേതാക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നിര്‍മല്‍ സിംഗ് ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.