പുതിയ ബഹിരാകാശ പദ്ധതി നടപ്പാക്കാനൊരുങ്ങി പാകിസ്ഥാന്. അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഇന്ത്യയെ കൂടുതല്‍ നിരീക്ഷിക്കുകയെന്നതാണ്. പദ്ധതി നടപ്പിലാകുന്നതോടെ, സൈനിക ആവശ്യങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ തന്നെ കാര്യങ്ങള്‍ നടപ്പിലാക്കാനാകുമെന്നാണ് പാക് വിലയിരുത്തല്‍. നിലവില്‍ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സാറ്റലൈറ്റുകളെയാണ് പാകിസ്ഥാന് ആശ്രയിക്കുന്നത്. കറാച്ചിയില്‍ പാകിസ്ഥാന് സ്പെയ്സ് സെന്റര്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.