വാഷിംഗ്ടൺ: നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ നേതാവാണ് ബുഹാരി. സാമ്പത്തിക, സുരക്ഷാ വിഷയങ്ങൾ ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റെ പേരിൽ ട്രംപിന് നേരെ പ്രതിഷേധം ഉയർന്നിരുന്നു. ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നെന്നും ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കൻ യൂണിയനും രംഗത്തെത്തിയിരുന്നു. ആ സംഭവം കെട്ടടങ്ങിയതിന് ശേഷം ഒരു ആഫ്രിക്കൻ നേതാവുമായി ട്രംപ് നടത്തുന്ന ചർച്ചയെ ലോകം ആകാംഷയോടെയാണ് നോക്കി കാണുന്നത്. തീവ്രവാദത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് ഇരുഭരണകൂടവും മുൻഗണന നൽകുകയെന്നാണ് സൂചന.