ബ്രൈഡല്‍ ലുക്കില്‍ തിളങ്ങി കരീനയും സോനവും

0
80

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വീരേ ദി വെഡ്ഡിങ് ജൂണ്‍ 1ന് പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് താരങ്ങള്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കരീനയും സോനവും ബ്രൈഡല്‍ ലുക്കില്‍ നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. വിവാഹമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണെന്ന് കരീനയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. സോനം എന്നാണ് കരീന മറുപടി നല്‍കിയത്. ഇതുകേട്ട സോനം പൊട്ടിച്ചിരിച്ചു. ഇങ്ങനെയാവണം കൂട്ടുകാരികളായാല്‍ എന്ന് സോനം മറുപടി നല്‍കി.

കരീന ഈ സിനിമയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്. തന്റെ റോളിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയ കപൂറിനോട് കരീന ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ സമ്മതിച്ചില്ല. കഥാപാത്രത്തെ ഗര്‍ഭിണിയായി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ സിനിമ ചെയ്യുന്നില്ലെന്ന് കരീന അറിയിച്ചുവെങ്കിലും പ്രസവം കഴിയുന്നതുവരെ അവര്‍ ഷൂട്ട് മാറ്റിവെച്ചു.