മോഹന്‍ലാല്‍-പ്രിയന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ ഉടനുണ്ടാകുമെന്ന് പ്രിയദര്‍ശന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ മമ്മൂട്ടി ചിത്രം കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. മ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനാണ് കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലിനെ നായകനാക്കി മരക്കാര്‍ ഉടനുണ്ടാകുമെന്ന് പ്രിയദര്ശന് തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി-സന്തോഷ് ശിവന് ടീമും ഇതേ പേരില്‍ ചിത്രവുമായി മുന്നോട്ടുവന്നതോടെ പ്രിയദര്ശന് തല്ക്കാലം പിന്മാറുകയായിരുന്നു. എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്നും പ്രിയദര്ശന് അറിയിച്ചിരുന്നു. അതിനു ശേഷമാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് ശിവന് രംഗത്ത് വരികയും ചെയ്തു. സംവിധായകന് സന്തോഷ് ശിവന് ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകള്ക്കകമാണ് നിര്‍മ്മാതാവും രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി-സന്തോഷ് ശിവന് ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പുമായി നിര്‍മ്മാതാവ് ഷാജി നടേശന്റെ ഫെയ്സ്ബുക്ക് കുറിപ്പെത്തിയത്.
മമ്മൂട്ടി ചിത്രം കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്ലുക്കാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ‘തലപോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം നാം പൊരുതും. മരിച്ചു വീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും ഒപ്പം ഞാനുണ്ട് അല്ലാഹുവിന്റെ നാമത്തില്‍ മുഹമ്മദ് കുഞ്ഞാലി മരയ്ക്കാര്‍’- എന്നാണ് മമ്മൂട്ടിയുടെ മരയ്ക്കാരുടെ ടാഗ് ലൈന്‍.
ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.