സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടു മര്‍ദിച്ചു

0
39

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടു മര്‍ദിച്ചു. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പയ്യന്നൂരില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണു മുന്‍പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം.നാട്ടുകാര്‍ ഇടപെട്ടാണു സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്.