അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ രക്ഷകനായെത്തി കമല്‍ഹാസന്‍

0
50

കന്യാകുമാരി: തെന്നിന്ത്യന്‍ നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന്റെ ഇടപെടലിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുമായി പര്യടനം നടത്തുകയായിരുന്നു കമല്‍. ഇതിനായി കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ പെണ്‍കുട്ടി ആംബുലന്‍സിനായി കാത്തിരിക്കുന്നത് കണ്ടത്. രക്തമൊലിച്ചു നിന്ന പെണ്‍കുട്ടിയെ ഇതിനിടെ വന്ന പല വാഹനങ്ങളും കയറ്റാതെ പോയി.

Kamallady

കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന കമല്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്നിറങ്ങി അതേ വാഹനത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Image result for kamal hassan saved a girl in kanyakumari

ഈ സംഭവത്തിന് ദൃക്സാക്ഷികളായവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. കന്യാകുമാരിയില്‍ രണ്ടു ദിവസം നീളുന്ന ജനസമ്പര്‍ക്കത്തിന് ശേഷം 19-ാം തീയതി കമല്‍ ചെന്നൈയിലുണ്ടാകും. കാവേരി പ്രശ്നത്തില്‍ നടക്കുന്ന ‘കാവേരിക്കാക തമിഴകത്തിന്‍ കുറല്‍’ എന്ന പ്രക്ഷോഭത്തില്‍ കമല്‍ പങ്കെടുക്കും.