എന്റെ മെഴുതിരി അത്താഴങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

0
30

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റ സംഗീതത്തില്‍ വിജയ് യേശുദാസ് പാടിയ നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനരംഗത്തില്‍ അനൂപ് മേനോനും മിയയുമാണ് ഉള്ളത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ റൊമാന്റിക്ക് ത്രില്ലറായാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

മിയാ ജോര്‍ജ്ജും ഹന്നയുമാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയാവുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു ടീസര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്.

സംവിധായകരായ ലാല്‍ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഒരു ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരനായി അനൂപ് മേനോന്‍ എത്തുമ്പോള്‍ മെഴുകുതിരി ഉണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് മിയ എത്തുന്നത്. ഊട്ടിയിലാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്.