ഐശ്വര്യ കാനില്‍ അണിഞ്ഞ ബട്ടര്‍ഫ്ളൈ ഗൗണ്‍ തയ്യാറാക്കാന്‍ വേണ്ടി വന്നത് 3000 മണിക്കൂറുകള്‍

0
34

കാന്‍ റെഡ് കാര്‍പ്പെറ്റി ഐശ്വര്യയുടെ ബട്ടര്‍ഫ്‌ളൈ ഗൗണിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളും ഫാഷന്‍ പ്രേമികളും ബട്ടര്‍ഫ്‌ളൈ ഗൗണിന്റെ പിന്നാലെയാണ്.
ഐശ്വര്യ അണിഞ്ഞെത്തിയ ബട്ടര്‍ഫ്ളൈ ഗൗണ്‍ തയ്യാറാക്കാന്‍ 3000 മണിക്കൂറുകള്‍ വേണ്ടിവന്നു. ഫാഷന്‍ ഡിസൈനര്‍ മൈക്കിള്‍ ചിങ്കോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ശലഭത്തിന്റെ രൂപാന്തരത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ പ്രതിഫലനമായാണ് ഈ ഗൗണ്‍ രൂപകല്പന ചെയ്തതെന്ന് മൈക്കിള്‍ പറയുന്നു. ഗൗണിനോട് ചേര്‍ന്നുള്ള 20 അടി ട്രെയിന്‍ ചിത്രശലഭപ്പുഴുവില്‍ നിന്നും ഉയര്‍ന്നുവരുന്ന ചിത്രശലഭത്തിനെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും മൈക്കിള്‍ പറയുന്നുണ്ട്.

പൂര്‍ണമായും സ്വരോസ്‌കി ക്രിസ്റ്റലുകളും ഫ്രഞ്ച് പാലറ്റുകൊണ്ടും കവര്‍ ചെയ്ത ഈ ഗൗണില്‍ റെഡ് ത്രെഡ് വര്‍ക്കുകളും കാണാം. ഒരു സ്വരോസ്‌കി എക്സിബിഷന് വേണ്ടിയാണ് ആദ്യമായി ഈ വസ്ത്രത്തിന് മൈക്കിള്‍ രൂപം നല്‍കിയിരുന്നത്.

ഐശ്വര്യയുടെ ശരീരത്തോട് ചേര്‍ന്ന നില്‍ക്കുന്ന രീതിയില്‍ ചെറിയ ചില രൂപമാറ്റങ്ങള്‍ ഗൗണിന് വരുത്താന്‍ താന്‍ ശ്രമിച്ചുവെന്ന് മൈക്കിള്‍ പറഞ്ഞു. സ്വീറ്റ്ഹാര്‍ട്ട് നെക്ക്ലൈനോടുകൂടി തയ്യാറാക്കിയ ഗൗണ്‍ ഐശ്വര്യയുടെ ശരീരഭംഗി എടുത്തുകാണിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരുന്നത്.