ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

0
75

ആംപിയര്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില.റിയോ Li-Ion ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും. പുതുതായി വിപണിയില്‍ എത്തിയ ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്ബര്‍ വേണ്ട. ഓടിക്കാന്‍ ലൈസന്‍സും ആവശ്യമായില്ല.

റോഡ് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്‌കൂട്ടറുകള്‍ക്ക് ഒറ്റചാര്‍ജ്ജില്‍ സാധിക്കും. 25 കിലോമീറ്ററാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളുടെ പരമാവധി വേഗത. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്ബനി പറയുന്നു. സ്‌കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്. മൂവായിരം രൂപയാണ് ചാര്‍ജ്ജറിന്റെ വില.

ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്ബത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്‌ട്രിക് വെഹിക്കിള്‍സാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്.

250W ബ്രഷ്‌രഹിത ഡിസി മോട്ടോറാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളില്‍. 120 കിലോ വരെ ഭാരം വഹിക്കാന്‍ റിയോ സ്‌കൂട്ടറിന് പറ്റും. അതസമയം നൂറു കിലോയാണ് ആംപിയര്‍ V48 ന് പരമാവധി താങ്ങാവുന്ന ഭാരം.