തിരുവനന്തപുരം: ഡിജിപി ടോമിന് തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ പൊലീസ് ആസ്ഥാനത്ത് നിന്നും കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ഇത് സംബന്ധിച്ച് അദ്ദേഹം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്കി.
ഫയൽ കാണാതായ സംഭവത്തിന് പിന്നിൽ പോലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് ബീനയ്ക്കും പങ്കുണ്ടെന്നാരോപിച്ചാണ് സെൻകുമാർ കത്ത് നൽകിയത്. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ സെൻകുമാർ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സെൻകുമാർ പരാതി നൽകിയിരിക്കുന്നത്.